
ഒടിടി റിലീസിനൊരുങ്ങി ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം കാന്താര: ചാപ്റ്റര്‍ 1 . ചിത്രത്തിൻറെ നിർമ്മാതാക്കളാണ് ഒടിടി റിലീസിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. പ്രൈ വീഡിയോ ഇന്ത്യയുടെ എക്‌സ് അക്കൗണ്ടിൽ ‘റ്റു ബികം ലെജൻഡറി’ എന്ന കാപ്ഷനോടുകൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബര്‍ 31ന് ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ചിത്രം ലഭ്യമാകും. എന്നാൽ ചിത്രം കൂടുതൽ ദിവസം തീയറ്ററിൽ നിലനിർത്തണം എന്ന ആവശ്യവും പ്രേക്ഷകരിൽ നിന്നും ശക്തമാണ്.
ചിത്രം ഇതിനകം 800 കോടി രൂപയുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഛാവ എന്ന ഹിന്ദി ചിത്രത്തിൻ്റെ 807 കോടി റെക്കോർഡ് മറികടന്നാണ് കാന്താര: ചാപ്റ്റർ 1 ആഗോളതലത്തിൽ 809 കോടി രൂപ ബോക്ക്സോഫീസ് കളക്ഷൻ നേടി 2025 ലെ ഏറ്റവും വലിയ ചിത്രമായി മാറിയത്. 2022-ല്‍ 400 കോടിയിലധികം രൂപ നേടിയ ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വല്‍ ആണ് ‘കാന്താര ചാപ്റ്റര്‍ 1’. ചിത്രത്തില്‍ ഋഷഭ് ഷെട്ടിക്കൊപ്പം രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. അജനീഷ് ലോക്‌നാഥ് സംഗീത സംവിധാനവും അരവിന്ദ് കശ്യപ് ഛായാഗ്രഹണവും നിര്‍വഹിച്ചു. ചിത്രത്തിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പ് ഒക്ടോബര്‍ 31-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ എത്തും.
കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.