ഇതിഹാസ ചിത്രം ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശിവരാത്രി ദിനത്തില്‍ പുറത്തുവിട്ടു. ഭക്തകണ്ണപ്പയുടെ വേഷം തീവ്രതയോടെ അവതരിപ്പിക്കുന്ന വിഷ്ണു മഞ്ചുവിനെ അവതരിപ്പിച്ച പോസ്റ്ററില്‍ വില്ലും അമ്പും പിടിച്ച് വെള്ളച്ചാട്ടത്തില്‍ നിന്നും ഗാംഭീര്യത്തോടെ ഉയര്‍ന്നുവരുന്ന വിഷ്ണു മഞ്ചുവിനെ കാണാം. പരമശിവന്റെ ആത്യന്തിക ഭക്തനായിത്തീര്‍ന്ന നിരീശ്വരവാദിയും നിര്‍ഭയനുമായ ഒരു യോദ്ധാവിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്ണു മഞ്ചുവിനോടൊപ്പം മോഹന്‍ ബാബു, മോഹന്‍ലാല്‍, പ്രഭാസ്, ശരത് കുമാര്‍, ബ്രഹ്‌മാനന്ദം തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമിപ്പോള്‍ 600-ലധികം അന്താരാഷ്ട്ര ക്രൂ അംഗങ്ങളോടെ ന്യൂസിലാന്‍ഡിന്റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യത്തില്‍ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരിക്കുകയാണ്.

വിഷ്ണു മഞ്ചുവിന്റെ വാക്കുകള്‍,’അര്‍പ്പണബോധവും അഭിനിവേശവും നിറഞ്ഞ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു ‘കണ്ണപ്പ’. ഒരു സിനിമ എന്നതിലുപരി ഒരു യോദ്ധാവിന്റെ ആത്മാവിലേക്ക് ആഴത്തിലുള്ള അന്വേഷണമാണിത്. ഈ ചിത്രത്തിന് ജീവന്‍ നല്‍കുമ്പോള്‍ അനുഭവപ്പെട്ട മാജിക് വെളിപ്പെടുത്തുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. മഹാശിവരാത്രി ദിനത്തില്‍ ഫസ്റ്റ് ലുക്ക് പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത് ശിവന്റെ അനുഗ്രഹമായ് കരുതുന്നു.’

ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തില്‍ പ്രഖ്യാപിച്ച ‘കണ്ണപ്പ’യില്‍ പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചൗ, ആക്ഷന്‍ ഡയറക്ടര്‍ കെച്ച ഖംഫക്ഡി, ഡാന്‍സ് മാസ്ട്രോ പ്രഭുദേവ എന്നിവരും ഉള്‍പ്പെടുന്നു. പിആര്‍ഒ: ശബരി.