ധ്യാന്‍ നായകനാകുന്ന ‘കോപ് അങ്കിള്‍’ രസികന്‍ ഫസ്റ്റ് ലുക്ക് വൈറല്‍

ചിരിയുടെ പെരുന്നാള്‍ തീര്‍ത്ത ഒട്ടേറെ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുതുപുത്തന്‍ എന്‍ട്രിയായെത്തുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘കോപ് അങ്കിള്‍’ എന്ന ചിത്രം. ഈ വേനല്‍ക്കാലത്ത് ചിരിയുടെ പെരുന്നാള്‍ തീര്‍ക്കാന്‍ ഒരുങ്ങിയാണ് ധ്യാനും വസിഷ്ഠും (മിന്നല്‍ മുരളി ഫെയിം) സൈജു കുറുപ്പും ശ്രിത ശിവദാസും അജു വര്‍ഗ്ഗീസും ജാഫര്‍ ഇടുക്കിയും ജോണി ആന്റണിയും ദേവികയും കൂട്ടരും എത്തുന്നത്. ചിത്രം അടിമുടി ഒരു ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍ ആണെന്നാണ് പോസ്റ്റര്‍ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. ‘കോപ് അങ്കിളി’ന്റെ രസികന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസനാണ് തിരക്കഥ, സംവിധാനം വിനയ് ജോസ്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോര്‍പറേഷനും നെക്സ്റ്റല്‍ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. സന്ദീപ് നാരായണ്‍, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിര്‍മ്മാണം. പയസ് തോമസ്, നിതിന്‍ കുമാര്‍ എന്നിവരാണ് കോപ്രൊഡ്യൂസര്‍മാര്‍.

ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റര്‍: കണ്ണന്‍ മോഹന്‍, സംഗീതം: ശങ്കര്‍ ശര്‍മ്മ, ബിജിഎം: മാര്‍ക് ഡി മ്യൂസ്, ഗാനരചന: മനു മഞ്ജിത്ത്, ഗായകര്‍: വിനീത് ശ്രീനിവാസന്‍, സിത്താര കൃഷ്ണകുമാര്‍, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജോബീഷ് ആന്റണി, ധിനില്‍ ബാബു, ആര്‍ട്ട്: അസീസ് കറുവാരക്കുണ്ട്, അസോ.പ്രൊഡ്യൂസര്‍: ആദിത്യ അജയ് സിംഗ്. മേക്കപ്പ്: വിപിന്‍ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂം: അശ്വതി ഗിരീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവില്‍കോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ചന്ദ്രന്‍, റിയാസ് മുഹമ്മദ്, ഫിനാന്‍സ് കണ്‍ട്രോളര്‍: മുഹമ്മദ് ഹാഫിസ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ടൈറ്റില്‍ ആനിമേഷന്‍: റിഡ്ജ് വിഎഫ്എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്‌സ്, കളറിസ്റ്റ്: ജോജി പാറക്കല്‍, പി ആര്‍ ഒ: എ.എസ് ദിനേശ്, ശബരി, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.