വാഹനാപകടം; കന്നഡ നടൻ ഹരീഷ് മരണപ്പെട്ടു

','

' ); } ?>

കന്നഡ നടൻ ഹരീഷ് മരണപ്പെട്ടു. 40 വയസ്സായിരുന്നു. കുടകിലുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. കുശാൽ നഗറിൽനിന്ന് ഹോസ്കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം.

ഹരീഷ് സഞ്ചരിച്ചിരുന്ന കാർ കുശാൽ നഗറിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. കന്നഡസിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സഹനടന്റെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നയാളാണ് ഹരീഷ്.