എന്റെ കണ്ണിൽ രാമു ആണ് താരം; കനിഹ

','

' ); } ?>

നടി കനിഹകയും കോര്‍പ്പറേഷന്‍ ക്ലീനര്‍ രാമുവും ഒത്തുളള സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സെല്‍ഫി പങ്കുവെച്ചിരിക്കുന്നത്.

”ഇതൊരു ഫാന്‍സി ചിത്രമല്ല. ഏകദേശം 2 വര്‍ഷമായി എന്റെ വീടിനടുത്ത് സേവനമനുഷ്ഠിക്കുന്ന കോര്‍പ്പറേഷന്‍ ക്ലീനര്‍ രാമുവാണിത്. ഇന്ന് ഞാന്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് നേരെ പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. എന്നാല്‍, അദ്ദേഹത്തെ ഇത് കണ്ണീരിലാഴ്ത്തി. തന്റെ ജീവിതത്തില്‍ ആരും തന്നെ ഒരിക്കലും അഭിവാദ്യം ചെയ്തിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. ‘ഞാന്‍ പണമോ ഭൗതികമായ കാര്യങ്ങളോ ഒന്നും പ്രതീക്ഷിക്കുന്നില്ല, മറിച്ച് ഞാന്‍ സേവിക്കുന്ന ആളുകളില്‍ നിന്ന് കുറച്ച് മനുഷ്യത്വവും ഊഷ്മളതയും മാത്രമാണ് എനിക്ക് വേണ്ടത്’.അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ ഒരാളുടെ ദിവസം ധന്യമാക്കാന്‍ വേണ്ടതെല്ലാം പുഞ്ചിരിയിലോ, അഭിനന്ദനത്തിലോ അഭിവാദ്യത്തിലോ അടങ്ങിയിരിക്കുന്നു’. തന്റെ കണ്ണില്‍ രാമുആണ് താരമെന്നും കനിഹ കൂട്ടിച്ചേര്‍ത്തു. ഒപ്പം തങ്ങള്‍ ഇരുവരും മാസ്‌ക് ധരിച്ചിരുന്നുവെന്നും ഫോട്ടോക്ക് വേണ്ടി ഊരിമാറ്റിയതാണെന്നും കനിഹ പറയുന്നു.