കമല്‍ മണിരത്നം ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചില സംവിധായക- താര കോമ്പിനേഷനുകള്‍ ഉണ്ട്. അത്തരത്തിലുള്ള ഒരു കൂട്ടുകെട്ട് ആണ് മണി രത്‌നം- കമല്‍ ഹാസന്‍. ഒറ്റ ചിത്രം മാത്രമാണ് ഈ കോമ്പിനേഷനില്‍ പുറത്തുവന്നത്.പക്ഷേ അത് മതി ആ കൂട്ടുകെട്ട് വീണ്ടും സംഭവിക്കണമെന്ന് ഒരു പ്രേക്ഷകന് ആഗ്രഹിക്കാന്‍.

1987 ല്‍ പുറത്തെത്തിയ നായകനാണ് മണി രത്‌നം- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പിറത്തിറങ്ങിയ ചിത്രം. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായാണ് വിവരം. വലിയ താര നിരയാണ് ചിത്രത്തില്‍ എത്തുന്നത് . ആക്ഷന് പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രമോ ഷൂട്ടാണ് ആരംഭിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് മണി രത്‌നവുമായി ചേര്‍ന്ന് ചെയ്യുന്നത്.രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്‌നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജൈന്റ് മൂവിസും നിര്‍മ്മാണ പങ്കാളികളാണ്. ചിത്രത്തിന്റെ ഇപ്പോ ഷൂട്ട് ചെയ്യുന്ന പ്രമോ വീഡിയോ കമലിന്റെ ജന്മദിനമായ നവംബര്‍ 7 ന് റിലീസ് ചെയ്യും എന്നാണ് വിവരം.