കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ ‘കല്യാണരാമൻ’ ടീമിന്റെ സമ്മാനം; ഉണ്ണിയുടെ പോസ്റ്റർ പുറത്ത്

','

' ); } ?>

മലായാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യചിത്രങ്ങളിലൊന്നായ ‘കല്യാണരാമൻ’ 4K ഡോൾബി അറ്റ്‌മോസ് മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ-റിലീസ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, നടൻ കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം അവതരിപ്പിച്ച ‘ഉണ്ണി’ എന്ന കഥാപാത്രത്തിന്റെ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

2002-ൽ ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ഷാഫി സംവിധാനം ചെയ്ത് ബെന്നി പി. നായരമ്പലം തിരക്കഥയൊരുക്കിയ ചിത്രം, ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ദിലീപും നവ്യ നായരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ അതിഥി താരമായാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. രാമൻകുട്ടി, പോഞ്ഞിക്കര, പ്യാരി, അച്ചുതൻ നായർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി മനസ്സിൽ ചിരിയുണർത്തുന്ന ഈ ചിത്രം ഹൈ സ്റ്റുഡിയോസിന്റെ മേൽനോട്ടത്തിലാണ് പുതിയ ദൃശ്യ-ശ്രവ്യ അനുഭവത്തോടെ പുനരവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റീ-റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

സമീപകാലത്ത് റീ-റിലീസ് ചെയ്ത് വിജയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ജോലികൾ ചെയ്ത ഹൈ സ്റ്റുഡിയോസാണ് 4K ദൃശ്യമികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലുമായി ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. റീ- റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. പി.ആർ.ഒ: പി.ശിവപ്രസാദ്.