”കള്ളന്‍ ഡിസൂസ” ജനുവരി 21ന് എത്തുമ്പോള്‍

സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’. ഈ ചിത്രം ജനുവരി 21 ന് തിയേറ്ററുകളില്‍ എത്തും. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍സഹനിര്‍മ്മാതാക്കളാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജയന്ത് മാമ്മന്‍, എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍ എം ബാദുഷ, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

നഗരത്തില്‍ ചെറുകിട മോഷണങ്ങള്‍ നടത്തിപ്പോരുന്ന രണ്ടു കള്ളന്മാരുടേയും അവര്‍ക്കിടയിലേക്ക് എത്തപ്പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും കഥ തികച്ചും രകരമായി അവതരിപ്പിക്കുന്ന കള്ളന്‍ ഡിസൂസ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കള്‍ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളാണ്. ഡിസൂസ, ഗംഗാധരന്‍ എന്നിവരാണ് കള്ളന്മാര്‍. ഒന്നിച്ചാണ് ഇവരുടെ .പ്രവൃര്‍ത്തനങ്ങള്‍ ഒരു മോഷണത്തിനിടയില്‍ ഡിസൂസ രക്ഷ പെട്ടെത്തിയത് നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ.മനോജിന്റെ വീട്ടിലാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അകപ്പെട്ട കള്ളന്റെ ജീവിതത്തില്‍ പിന്നീട് അരങ്ങേ റുന്ന. സംഭവങ്ങളാണ് അത്യന്തം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.