മാസ് ആക്ഷന്‍ രംഗങ്ങളുമായി കല്‍ക്കി ടീസര്‍

പ്രിയതാരം ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കല്‍ക്കി. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാംസ്ഥാനത്താണ്. മാസ് ആക്ഷന്‍ രംഗങ്ങളുമായിട്ടാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന കല്‍ക്കി ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം. സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍. എഡിറ്റിംഗ് രഞ്ജിത്ത് കുഴൂര്‍. സംഗീതം ജേക്‌സ് ബിജോയ്. ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.