കളങ്ക് : വരുണ്‍ ധവാനും ആലിയയും വീണ്ടും…

','

' ); } ?>

‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’, ‘എബിസിഡി’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ താരജോഡികളായ വരുണ്‍ ധവാനും ആലിയയും വീണ്ടുമൊന്നിക്കുന്നു. 2 സ്‌റ്റെയ്റ്റ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകനായ അഭിഷേക് വര്‍മ്മ ഒരുക്കുന്ന ചിത്രം 1940 കളിലെ ഒരു കഥയാണ് പറയുന്നത്. യോദ്ധാവായ സഫര്‍ എന്ന കഥാപാത്രത്തെയാണ് വരുണ്‍ ധവാന്‍ ചിത്രത്തിലവതിരിപ്പിക്കുന്നത്. തന്റെ അച്ഛന്‍ മരണത്തിന് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചിത്രമാണിതെന്നും ഇതിലൂടെ ഒരു സ്വപ്‌നം യാഥാര്‍ത്യമാവുകയാണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് കരണ്‍ ജോഹാര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച തന്റെ പോസ്റ്റിലൂടെ പറയുന്നു. ബോളിവുഡിലെ സീനിയര്‍ താരങ്ങളായ സഞ്ജയ് ദത്ത്, മാധുരി ദിക്ഷിത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഏപ്രില്‍ മാസത്തിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

വരുണ്‍ തന്റ പേജിലൂടെ പങ്കുവെച്ച പോസ്റ്റര്‍…