സുരേഷ് ഗോപിയുടെ ‘കാവല്‍’ കേരളത്തില്‍ 220 തിയേറ്ററുകളില്‍

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. നവംബര്‍ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്റമെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് താരം പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള പവര്‍ പാക്ക് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. ബി കെ ബരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ് ചെയ്തിരിക്കുന്നത്

സുരേഷ് ഗോപി പ്രധാന കഥാപാത്രമായി അവസാനമായി പുറത്തിറങ്ങി ചിത്രം അനൂപ് സത്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്.ശോഭന,ദുല്‍ഖര്‍ സല്‍മാന്‍.കല്ല്യാണി പ്രിയദര്‍ശന്‍.കെ പി എ സി ലളിത തുടങ്ങിയ വന്‍ താരനിരതന്നെയുണ്ടായിരുന്നു ചിത്രത്തില്‍.

നീണ്ട ഇടവേശയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നു.കുറുപ്പെത്തിയതോടെ തിയറ്ററുകളൊക്കെ സജീവമായി മാറിയിരിക്കുകയാണ്.ദുല്‍ഖര്‍ പ്രധാന കഥാപാത്രമായെത്തി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്.വിജയകരമായി ചിത്രം തിയേറ്ററുകളില്‍ ഒടികൊണ്ടിക്കുകയാണ്.പിടികിട്ടാപ്പുളളി കുറിപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. അസിഫ് അലി നായകനായെത്തിയ എല്ലാം ശരിയാകും,ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായെത്തിയ ജാന്‍ എ മന്‍,ഇന്‍ന്ദ്രജിത്തിന്റെ ആഹാ എന്നി ചിത്രങ്ങളും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.