കാത്തിരിപ്പിലൊടുവില്‍ കാപ്പാനെത്തി..! ലാലേട്ടന്റെ ശബ്ദത്തില്‍ മാസ്സ് ആക്ഷന്‍ രംഗങ്ങളുമായി കാപ്പാന്റെ ട്രെയ്‌ലര്‍ പുറത്ത്..

','

' ); } ?>

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യക്കൊപ്പം മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാല്‍ ഒന്നിക്കുന്ന കാപ്പാന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി. സൂര്യയുടെ വ്യത്യസ്ഥ ആക്ഷന്‍ രംഗങ്ങളും ഗെറ്റപ്പുകളും കോര്‍ത്തിണക്കി ഒരുക്കിയ ഒരു മാസ്സ് ആക്ഷന്‍ ചിത്രം തന്നെയാണ് തിയേറ്ററിലെത്താനൊരുങ്ങുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. സൂര്യ തന്നെയാണ് ട്രെയ്‌ലര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന വേഷത്തിലെത്തുന്ന മോഹന്‍ ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാടില്‍ സംഭവിക്കുന്ന നാടകീയമായ രാഷ്ട്രീയ കലഹങ്ങളില്‍ നിന്നും തുടര്‍ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനെത്തുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘രക്ഷിക്കും’ എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് ‘കാപ്പാന്‍’.

‘കാപ്പാന്‍’ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ്. മോഹന്‍ലാല്‍, ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. സെപ്റ്റംബര്‍ 20ന് ‘കാപ്പാന്‍’ തിയേറ്ററുകളില്‍ എത്തും.

സൂര്യ മോഹന്‍ലാല്‍ എന്നിവരെ കൂടാതെ ബൊമ്മന്‍ ഇറാനി, ആര്യ, സമുദ്രക്കനി, സയേഷ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സയേഷയാണ് നായിക. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഹാരിസ് ജയരാജാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.