‘സിറിക്കി’…കാപ്പാനിലെ കിടിലന്‍ ഗാനം പുറത്തുവിട്ടു

കെ.വി ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാനിലെ ആദ്യ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഹാരിസ് ജയരാജിന്റെതാണ് സംഗീതം.

പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷത്തില്‍ എത്തുന്നത് ആര്യയാണ്. ആര്യയുടെ ഭാര്യ സയേഷയാണ് ചിത്രത്തിലെ നായിക. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. ചെന്നൈ,ഡല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഓഗസ്റ്റ് അവസാനത്തോടെയാകും കാപ്പാന്‍ തിയേറ്ററുകളിലെത്തുക.