‘കാ പെ രണസിങ്കം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് സേതുപതിയ്‌ക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
പി.കെ വീരുമാണ്ടിയാണ് വിജയ് സേതുപതി ചിത്രം സംവിധാനം ചെയ്യുന്നത്. കെ.ജെ.ആര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം. സംഗീതമൊരുക്കുന്നത് ജിബ്രാനാണ്. ‘റമ്മി’, ‘പന്നയ്യരും പത്മിനിയും’, ‘ധര്‍മ്മ ദുരൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയും ഐശ്വര്യ രാജേഷും കാ പെ രണസിങ്കത്തിലൂടെ നാലാം തവണയും സ്‌ക്രീന്‍ പങ്കിടുകയാണ്. ചിത്രത്തിന്റെ ടീസര്‍ നാളെ രാവിലെ 11ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. രണസിംഗം’ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് വാര്‍ത്ത. രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രകനി, പൂ റാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഐശ്വര്യ രാജേഷ് നായികയായെത്തുന്ന പുതിയ ചിത്രം തിട്ടം ഇരണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നടന്‍ വിജയ് സേതുപതിയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‌നേശ് കാര്‍ത്തിക് ആണ്. ലോക്ക്ഡൗണ്‍ തീര്‍ന്ന് സിനിമാ പ്രദര്‍ശനം പുനസ്ഥാപിക്കുന്നതോടെ ചിത്രം പുറത്തിറങ്ങും. സതീഷ് രഘുനാഥനാണ് സംഗീത സംവിധാനം. ഭൂമിക, ടക് ജഗദീഷ്, എന്നിവരാണ് ഐശ്വര്യ രാജേഷിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. വിജയ് ദേവരകൊണ്ട നായകനായെത്തിയ വേള്‍ഡ് ഫെയ്മസ് ലവറിലൂടെ തെലുങ്കിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ഐശ്വര്യ.