ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മലയാള സിനിമ

കെ ആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മലയാള സിനിമ ലോകം.മമ്മൂട്ടി,മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, വിനയന്‍, ആഷിക് അബു, ടൊവിനോ തോമസ്, മണികണ്ഠന്‍ ആചാരി, ഹരീഷ് പേരടി, ബാലചന്ദ്ര മേനോന്‍,സുരേഷ് ഗോപി തുടങ്ങിയവര്‍ സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ലാത്തിക്ക് ബീജം ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍
ഞാനെത്രയോ ലാത്തിക്കുട്ടികളെ പ്രസവിക്കുമായിരുന്നു
എന്നു പറഞ്ഞ.സ്ത്രീ ശാക്തീകരണത്തിന് വഴി വെട്ടിയവരില്‍ മുഖ്യ പങ്ക് വഹിച്ച
കരളുറപ്പുകൊണ്ടും ചങ്കുറപ്പു കൊണ്ടും എന്തും നേരിടാം എന്ന ആത്മവിശ്വാസത്തിന് .
കേരളം കണ്ട വിപ്ലവ വീര്യത്തിന് .കേരളം കണ്ട ധീര വനിതക്ക് .പ്രിയപ്പെട്ട സഖാവിന്
ആ ദരാഞ്ജലികള്‍ എന്നാണ് മണികണ്ഠന്‍ ആചാരി കുറിച്ചിരിക്കുന്നത്.

എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂര്‍വ്വമായ ഇതള്‍ ,യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായുള്ള എന്റെ കോളേജ് (1973 1974) കാലഘട്ടത്തില്‍ ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറില്‍ കയറുമ്പോള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് ഓര്‍മ്മയിലുണ്ട് .നല്ല ജനകീയനാണല്ലോ .രാഷ്ട്രീയത്തില്‍ കൂടുന്നോ ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് .അതില്‍ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ ‘പച്ചപ്പ് ‘ ആകര്‍ഷകമായി തോന്നിയില്ല എന്ന് മാത്രം. കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികള്‍ എന്നാണ് നടന്‍ ബാലചന്ദ്ര മേനോന്‍ കുറച്ചത്.

വിപ്ലവ നക്ഷത്രം വിടവാങ്ങി…തന്റെ മനസ്സാക്ഷിക്കൂ ശരിയെന്നു തോന്നുന്ന നിലപാടുകളില്‍ ആരെയും കൂസ്സാതെ ഉറച്ചു നിന്ന കേരളത്തിന്റെ വിപ്ലവ നായിക വിടവാങ്ങി. ആദരാഞ്ജലികള്‍ എന്നാണ് സംവിധായകന്‍ വിനയന്‍ കുറിച്ചത്.

കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും ആദ്യ വനിതാ മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മ ഇന്ന് രാവിലെയാണ് അന്തരിച്ചത്ത്. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.