ജുറാസിക് പാർക്ക്’ താരം സാം നീൽ അന്തരിച്ചു; വിടവാങ്ങൽ അർബുദത്തിനോട് പോരാടി

','

' ); } ?>

ഹോളിവുഡ് നടൻ സാം നീൽ അന്തരിച്ചു. 78 വയസ്സായിരുന്നു. വേർപാട് പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായിരുന്നുവെന്നും സാം കാൻസർ വിമുക്‌തനായി തുടർന്നു എന്നത് തങ്ങളെ സംബന്ധിച്ചടത്തോളം അനുഗ്രഹമായെന്നും നീലിന്റെ വേർപാട് പങ്കുവച്ചുള്ള കുടുംബത്തിൻ്റെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

2023-ൽ സ്‌റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്‌റ്റിക് ടി-സെൽ ലിംഫോമ ( രക്‌താർബുദം) സ്‌ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു. തുടർന്ന്, താൻ അർബുദവിമുക്തനായ വിവരം അടുത്തിടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ജുറാസിക് പാർക്ക്’ സിനിമകളിൽ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂട ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സാം നീൽ. ‘ജുറാസിക് പാർക്ക് 3’, ‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ എന്നീ സിനിമകളിലും ഡോ. അലൻ ആയി താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഡൊണാൾഡ് ട്രി സംവിധാനം ചെയ്‌ത ‘ദ് ലാസ്‌റ്റ് റിസോർട്ട്’ ആണ് സാം അവസാനമായി അഭിനയിച്ച ചിത്രം.

സിനിമ പോലെ തന്നെ ടെലിവിഷൻ സീരിസുകളിലും സാം സജീവമായിരുന്നു. ‘പീക്കി ബ്ലൈൻഡേഴ്‌സി’ലെ മേജർ ചെസ്‌റ്റെർ കാംപെൽ എന്ന നെഗറ്റിവ് റോൾ സാമിന്റെ കരിയറിലെ മറ്റൊരു കരുത്തുറ്റ വേഷമായിരുന്നു. മൂന്ന് ഗോൾഡൻ ഗ്ലോബ് നോമിനേഷൻസ് ലഭിച്ചിട്ടുണ്ട്.