‘ഫുള്‍ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു, പക്ഷെ ചേച്ചി കാലുവാരി’; ജൂഡ് ആന്തണി

','

' ); } ?>

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയോടും താന്‍ അഭിനയിക്കാമോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം അവര്‍ കാലുവാരിയെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ‘തുടക്ക’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വിഡിയോയിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്. ഫുള്‍ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നുവെന്നും, ലാല്‍ സാര്‍ അടക്കം അത് സമ്മതിച്ചതായിരുന്നുവെന്നും ജൂഡ് കൂട്ടിച്ചേർത്തു.

ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരും മകൻ ആശിഷ് ജോ ആന്റണിയും അഭിനയിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് മോഹൻലാൽ കുടുംബത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി ചിത്രത്തെ പൂർണമായൊരു ഫാമിലി പാക്കേജ് ആക്കി മാറ്റാൻ പദ്ധതിയിട്ടത്. മോഹൻലാൽ അടക്കമുള്ളവർ ഇതിന് സമ്മതം മൂളിയിരുന്നെങ്കിലും, അഭിനയിക്കാനില്ലെന്ന നിലപാടിൽ സുചിത്ര ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് ജൂഡ് ഓർത്തെടുക്കുന്നു.

‘ചേച്ചിയുടെ അടുത്ത് ഞാന്‍ ഒരുപാട് ചോദിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂര്‍ത്തിയാവുകയുള്ളൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. ചേച്ചി അവസാന നിമിഷം കാലുവാരി. ഫുള്‍ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ലാല്‍ സാര്‍ അടക്കം അത് സമ്മതിച്ചതായിരുന്നു. പക്ഷേ ചേച്ചി പറഞ്ഞു, ഞാന്‍ ഇല്ല, ഇല്ലായെന്ന്’. – ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.

ഒരു ഫാമിലി ഡ്രാമയായി ഒരുക്കിയിരിക്കുന്ന ‘തുടക്ക’ത്തിൽ മോഹൻലാൽ അതിഥി വേഷത്തിലാണ് എത്തുന്നത്. സായ് കുമാറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.