പാവപ്പെട്ടവര്‍ക്കൊരു ഡിറ്റക്ടീവുമായി ജൂഡ് ആന്റണി !

','

' ); } ?>

2018ല്‍ കേരളത്തെ നടുക്കിയ പ്രളയത്തെ ആസ്പദമാക്കിയൊരുക്കുന്ന 2403 ഫീറ്റ് എന്ന ചിത്രത്തിന് ശേഷം തന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്ത് എല്ലാവരെയും സര്‍പ്രൈസ് ചെയ്തിരിക്കുകയാണ് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജൂഡ് ആന്റണി. തന്റെ പുതിയ ചിത്രത്തിലെ നായകനെ തിരഞ്ഞെടുക്കാന്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് അവസരം നല്‍കിയാണ് ജൂഡ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത ഡിറ്റക്ടീവ് നോവലായ പ്രഭാകരന്‍ സീരീസിനെ ആസ്പദമാക്കിയാണ് ജൂഡ് പുതിയ ചിത്രമൊരുക്കുന്നത്. ‘ഡിറ്റക്ടീവ് പ്രഭാകരന്‍’ എന്ന പേരോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കൂടി പങ്കുവെച്ചായിരുന്നു താരം പുതിയ ചിത്രം ഫെയ്‌സ്ബുക്കിലൂടെ അനൗണ്‍സ് ചെയ്തത്.

”പാവങ്ങള്‍ക്കും ബുദ്ധിയുണ്ട് സാറേ..” എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തെുന്നത്. പ്രേക്ഷകരോട് നായകനെ തീരുമാനിക്കാനാണ് ജൂഡ് പറയുന്നത്. ഫെയ്സ്ബുക്കിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ട സംവിധായകന്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്ത് നായകനെ നിര്‍ദേശിക്കാനാണ് പ്രേക്ഷകരോട് പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമാകും ഇങ്ങനെയൊരു തിരഞ്ഞെടുപ്പെന്നും സംവിധായകന്‍ പറയുന്നു. ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, മെമ്മറീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച അനന്തവിഷന്‍ ബാനര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജൂഡിന്റെ പോസ്റ്റ് താഴെ