പൊളിറ്റിക്കല്‍ വെബ്‌സീരീസുമായി ജോയ്മാത്യു

','

' ); } ?>

ജോയ് മാത്യു പുതിയ അഭിമുഖത്തിലൂടെയാണ് തന്റെ വെബ്‌സീരീസിനെ കുറിച്ച് വെളിപ്പെടുത്തിയത്. ട്രൂ കോപ്പി തിങ്കിന് അനുവദിച്ച അഭിമുഖത്തില്‍ വെബ്‌സീരീസിന്റെ പ്രമേയം രാഷ്ട്രീയ സംഭവവികാസങ്ങളാകുമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. അതേസമയം വെബ് സീരീസ് സ്വാതന്ത്ര്യ സമരം പോലുള്ളചരിത്രസംഭവങ്ങളുടെ പു:നരാഖ്യാനമായിരിക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. സിനിമ, സീരീസ്, തുടങ്ങീ കാഴ്ച്ചാനുഭവങ്ങളുടെ പുതുക്കിപണിയലാകും കൊറോണയുടെ പശ്ചാതലത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലാളത്തില്‍ നല്ല വെബ്‌സീരീസുകളുണ്ടാകാത്തിന് പിന്നില്‍ പരിമിതികളുണ്ട്. അതിനാലാണ് കോമഡിയെ മാത്രം ചുറ്റിപറ്റി കറങ്ങുന്നത്. ഭാവനയുടെ പരിമിതി,സാമ്പത്തിക പരിമിതി, മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള പരിമിതി, കാഴ്ച്ചക്കാരുടെ പിരമിതി ഇതെല്ലാം മലയാളത്തിലെ കടമ്പകളാണ്. നല്ല ഉള്ളടക്കമുണ്ടെങ്കില്‍ വെബ്‌സീരിസുകള്‍ സ്വീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.