‘ജോക്കര്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ വോക്കിന്‍ ഫിനിക്‌സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതുള്‍പ്പെടെ നിരവധി ലുക്കുകള്‍ക്കും ഏപ്രിലില്‍ ഇറങ്ങിയ ടീസറിനും പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ ട്രെയ്‌ലര്‍ എത്തി. ഹോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള സിനിമകളിലൊന്നാണ് ‘ജോക്കര്‍’. വോക്കിന്‍ ഫിനിക്‌സ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം, ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്.
2.34 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തെയും പശ്ചാത്തലത്തെയും അവതരിപ്പിക്കുകയാണ് സംവിധായകന്‍ ടോഡ് ഫിലിപ്‌സ്. സിനിമയുടെ ഏകദേശരൂപം എന്തായിരിക്കുമെന്ന് വ്യക്തമായ സൂചന തരുന്ന തരത്തിലാണ് ട്രെയ്‌ലര്‍. റോബര്‍ട്ട് ഡി നീറോ, ഫ്രാന്‍സസ് കൊണ്‍റോയ്, ബ്രെറ്റ് കളന്‍, മാര്‍ക് മറോണ്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യും. പരാജയപ്പെട്ട ഹാസ്യനടനില്‍ നിന്ന് ഗോതം സിറ്റിയിലെ ഒരു കുറ്റവാളിയായിലേക്കുള്ള പരിണാമമാണ് ചിത്രം. 2 മിനിറ്റ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിന് നേരത്തെ ലഭിച്ച അതേ വരവേല്‍പ്പാണ് പുതിയ ട്രെയിലറിനും ലഭിച്ചിരിക്കുന്നത്.