നൈസലിന്റെ പെർഫക്ട് ഓക്കെയ്ക്ക് ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് നടൻ ജോജു ജോർജ്.പെര്‍ഫെക്റ്റ് ഓക്കേ’ എന്ന പ്രയോഗം നൈസലിന്റെ വീഡിയോയിലൂടെ എങ്ങും ജനപ്രീതി നോടികഴിഞ്ഞിരിക്കുകയാണ് അതുമാത്രവുമല്ല, നൈസലിന്റെ ഒരു ഇംഗ്ലീഷ് പ്രയോഗവും ഇതിനോടൊപ്പം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
രസകരമായ ഈ വിഡിയോ ജോജു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘പോളിച്ചു മച്ചാനെ’, ‘നിങ്ങളൊരു സംഭവമാണ്’ തുടങ്ങിയ കമന്റുകള്‍ക്കൊപ്പം നൈസലിനെ സിനിമയില്‍ എടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.
ജോജുവിന്റെ ഏതാനും ചിത്രങ്ങള്‍ വരാനിരിക്കുന്നുണ്ട്. മള്‍ട്ടി-സ്റ്റാര്‍ ചിത്രം ‘തുറമുഖത്തില്‍’ ജോജു ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മെയ് 1 തൊഴിലാളി ദിനത്തില്‍ പുറത്തുവിട്ടിരുന്നു.നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.
അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തില്‍ എത്തുന്ന സിനിമയാണ്’സ്റ്റാര്‍’. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ്.ഇതും താരത്തിന്റേതായി പുറത്തിറങ്ങാനുളള സിനിമയാണ്.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ് ‘മധുരം’. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരോടൊപ്പം നൂറോളം താരങ്ങളും അണിനിരക്കുന്നു.
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ യുവ സംവിധായകന്‍ സന്‍ഫീര്‍ കെ. ഒരുക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലായിരുന്നു. കാര്‍ലോസ് എന്ന ഡെലിവറി ബോയിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്‌ക്കരിക്കുകയാണ് ഈ ചിത്രത്തില്‍.