പ്രകൃതിയില്‍ നിന്ന് ഓക്സിജന്‍ പിടിച്ചെടുക്കുന്നു..ഇത് പ്രകൃതി ചൂഷണമാണ് പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കണം;കങ്കണ

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിച്ചുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.രാ്ജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നിരവധി രോഗികള്‍ ആണ് ഓക്സിജന്‍ കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്നത്.എല്ലാവരും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ.ട്വിറ്ററിലൂടെയാണ് താരം അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

എല്ലാവരും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും കങ്കണ പറയുന്നു. ഇതിനാല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നും കങ്കണ പറയുന്നു.

ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായാല്‍ സൂക്ഷ്മാണുക്കളോ പ്രാണികളോ പോലും അത് മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കും. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്,’ കങ്കണ ട്വീറ്റ് ചെയ്തു

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല. അതേസമയം കൊവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടനടി പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

മറ്റ് ബോളിവുഡ് താരങ്ങള്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കല്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ കങ്കണ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

നിരവധി താരങ്ങളാണ് കോവിഡ് കാലത്ത് രോഗികള്‍ക്ക് സഹായം നല്‍കിയെത്തിയിരിക്കുന്നത്.അതിനെയാണ് കങ്കണയുടെ പോസ്റ്റ്.