ജോജു ജോര്‍ജിന്റെ ചിത്രം ‘ജോസഫ്’ നവംബര്‍ 16 ന്

ജോജു ജോര്‍ജ് നായകനാകുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ടു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 16ന് തിയ്യറ്ററുകളിലെത്തും. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോജുവാണ് ഇക്കാര്യം അറിയിച്ചത്.

റിട്ടേര്‍ഡ്‌ പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് സൂചന. ഷാഹി കബയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ജോജു ജോര്‍ജിനെക്കൂടാതെ സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മനേഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കും.