ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ജോജിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ 7 ന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌ക്കരനാണ്.ഷേക്സ്പിയറുടെ ട്രാജഡി നാടകമായ മാക്ബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകള്‍ ഉള്‍പ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സമ്പന്ന കര്‍ഷക കുടുംബത്തിലെ ഇളയ മകനും എന്‍ജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാല്‍ അതി സമ്പന്നനായ എന്‍ ആര്‍ ഐ ആകണമെന്ന് ആഗ്രഹത്തോടെ ജീവിക്കുന്ന ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത് പക്ഷേ അവന്റെ പിതാവ് അവന്റെ ആഗ്രഹങ്ങളെ നിന്ദിക്കുകയും അവനെ ഒരു പരാജിതനായി കരുതുകയും ചെയ്യുന്നു. അത്യാഗ്രഹവും അന്ധമായ ആഗ്രഹവും കാരണം, കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടായ സംഭവത്തെ തുടര്‍ന്ന് തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജോജി തീരുമാനിക്കുന്നു.
ഭാവന സ്റ്റുഡിയോസും, ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി ഒത്തു ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തില്‍ ബാബുരാജും ഷമ്മി തിലകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.മുണ്ടക്കയവും എരുമേലിയുമായാണ് ജോജിയുടെ ചിത്രീകരണം നടന്നത്.