ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ജോജിയുടെ ചിത്രീകരണം പൂര്‍ത്തിയായി.ചിത്രീകരണം പൂര്‍ത്തിയായ വിവരം സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌ക്കരനാണ്.ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്.
ഭാവന സ്റ്റുഡിയോസും, ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി ഒത്തു ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ ബാബുരാജും ഷമ്മി തിലകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.മുണ്ടക്കയവും എരുമേലിയുമായാണ് ജോജിയുടെ ചിത്രീകരണം നടന്നത്.