ജോജിയെ അഭിനന്ദിച്ചും ബോളിവുഡിനെ പരിഹസിച്ചും നടൻ ഗജ്‌രാജ് റാവു

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ചിത്രം ജോജിയെ പ്രശംസിച്ച് ബോളിവുഡ് താരം ഗജ്‌രാജ് റാവു.പുതിയ ആശയങ്ങളെ മനോഹരങ്ങളായ സിനിമയാക്കുന്നതില്‍ ജോജി ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. മടുപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പെയ്നുകളും പ്രമോഷനുകളും വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനുകല്‍ മാത്രമാണ് ബോളിവുഡില്‍ ഉണ്ടാകുന്നതെന്ന പരോക്ഷമായ വിമര്‍ശനവും അദ്ദേഹം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ നടത്തി. വടക്കന്‍ റീജിയണിലെ ഫഹദ് ഫാസില്‍ ഫാന്‍സ് ക്ലബ്ബിന്റെ അധ്യക്ഷനാണ് എന്നാണ് പോസ്റ്റില്‍ ഗജ്രാജ് റാവു സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

ഗജ്‌രാജ് റാവുവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റുള്ള മലയാളം സിനിമ സംവിധായകര്‍ക്കും ( പ്രത്യേകിച്ചും ഫഹദ് ഫാസിലിനും സുഹൃത്തുകള്‍ക്കും). ഞാന്‍ ജോജി കണ്ടു. ഒരു കാര്യം പറയുന്നതില്‍ വിഷമം തോന്നരുത്. ഇത് മതിയാകുന്നതാണ് നല്ലത്. നിങ്ങള്‍ തുടര്‍ച്ചയായി പുതിയ ആശയങ്ങളുമായി വരുന്നു അവ മനോഹരങ്ങാളായ സിനിമകള്‍ ആക്കുന്നു. നിങ്ങള്‍ ഹിന്ദി സിനിമയില്‍ നിന്നും ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. നിങ്ങള്‍ വല്ലപ്പോഴും ശരാശരി സിനിമകളും എടുക്കണം. മടുപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പെയ്നുകളും പ്രമോഷനുകളും എവിടെയാണ്… ആത്മാവില്ലാത്ത റീമേക്കുകള്‍ എവിടെയാണ്. വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനുകളോടുള്ള അഭിനിവേശം എവിടെയാണ്? ഇതൊന്നും നിങ്ങളുടെ സിനിമകളില്‍ ഇല്ല.