ജീത്തു ജോസഫിന്റെ ചിത്രത്തില്‍ കാര്‍ത്തി നായകന്‍

സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ യുവതാരം കാര്‍ത്തി നായകനാകുമെന്ന് റിപ്പോര്‍ട്ട്. പാപനാശത്തിന് ശേഷം അടുത്ത തമിഴ് ചിത്രത്തിന്റെ ഒരുക്കത്തിലാണ് ജീത്തു ജോസഫ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കാളിദാസ് ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന മിസ്റ്റര്‍ റൗഡിയുടെ ചിത്രീകരണത്തിലാണ്ഇപ്പോള്‍ ജീത്തു. അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രത്തില്‍ ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.

ഇമ്രാന്‍ ഹഷ്മിയെ നായകനാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രവും ജീത്തുവിന്റെ മറ്റൊരു പ്രോജക്ടാണ്. ദ ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വേദികയാണ് നായിക. വേദികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.