മുംബൈ ചലച്ചിത്ര മേളയില്‍ ജൂറിയായി പാര്‍വ്വതിയും

കഴിഞ്ഞ ദിവസം ആരംഭിച്ച മുംബൈ ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളില്‍ ഒരാളായി മലയാളി താരം പാര്‍വ്വതിയും. ജിയോ മാമി ചലച്ചിത്ര മേളയുടെ ഇരുപതാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ‘ഡൈമെന്‍ഷന്‍സ്’ എന്ന് പേരുള്ള ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തിലേക്കുള്ള വിധികര്‍ത്താക്കളില്‍ ഒരാളാണ് പാര്‍വ്വതി.

പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഒപ്പം ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള തന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.