ലാല്‍ ജൂനിയറിനോട് സ്‌നേഹാന്വേഷണങ്ങള്‍ അറിയിച്ച് പി വി സിന്ധു-വീഡിയോ

സംവിധായകന്‍ ലാല്‍ ജൂനിയര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജീന്‍ പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോ കണ്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ ഒരു വീഡിയോ സന്ദേശമായിരുന്നു അത്.

ജീന്‍ ലാലിനോട് സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവെക്കുകയാണ് പി വി സിന്ധു വീഡിയോയില്‍. ‘ഹായ് ജീന്‍.. താങ്കള്‍ എന്നെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് താങ്കളുടെ ഒരു ബന്ധു പറഞ്ഞ് ഞാന്‍ അറിഞ്ഞു.. വളരെയധികം നന്ദി.. സന്തോഷം.. ജീവിതത്തില്‍ എല്ലാവിധ ആശംസകളും..’ എന്നാണ് വീഡിയോയില്‍ സിന്ധു പറയുന്നത്.

‘എന്നെ സ്‌നേഹിക്കുന്നത് ആരെന്ന് കാണൂ’ എന്ന അടിക്കുറിപ്പോടെയാണ് ജീന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് ലൈക്കും കമന്റുകളും നല്‍കിയിരിക്കുന്നത്.