സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍

ജയസൂര്യ വീഡിയോ കോളിന്റെ ദൃശ്യം പങ്കുവെച്ച രസകരമായ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍ എന്ന തലക്കെട്ടോടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ ജയസൂര്യയെ കൂടാതെ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ് സുകുമാരന്‍, നരേന്‍ എന്നിവരുമുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ‘കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന
നാല് ഫീകര പ്രവര്‍ത്തകര്‍’. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലാണ് നാലുപേരും നേരത്തെ ഒന്നിച്ചഭിനയിച്ചത്. അതുകൊണ്ട് തന്നെ ക്ലാസ്‌മേറ്റ്‌സ് എന്ന് ആദ്യം കുറിച്ചിട്ടുണ്ട്.

ലാല്‍ ജോസ് സംവിധാനം ചെയ്ത്, 2006 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 90കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിന്റേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആല്‍ബര്‍ട്ടിന്റേതാണ്. ഗാനരചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സംഗീതം: അലക്‌സ് പോള്‍.

മോഹനല്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തില്‍ സഹസംവിധായകനായും നടനായും പൃഥ്വിരാജ് എത്തുന്നുണ്ട്. രാജുവിന്റെ തന്നെ ആടുജീവിതം എന്ന ചിത്രം റിലീസിനായി ഒരുങ്ങി നില്‍ക്കുകയാണ്. മേരി ആവാസ് സുനോ എന്ന മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു ജയസൂര്യ അതിനിടെയാണ് കോവിഡ് വീണ്ടും വില്ലനായെത്തിയത്. ഈശോ എന്ന നാദിര്‍ഷ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആഹാ എന്ന ചിത്രമാണ് ഇന്ദ്രജിത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. നരേന്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴില്‍ തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട്. ചില തമിഴ്‌സിനിമകളുടെ ചിത്രീകരണത്തിനിടയിലായിരുന്നു താരം. ക്ലാസ്‌മേറ്റ്‌സുകളുടെ കൂട്ടിമുട്ടല്‍ ചിത്രം ഏതായാലും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നായിട്ടുണ്ട്. ജയസൂര്യക്ക് പുറമെ പൃഥിരാജും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Jayasuryajayan/posts/317308149745958