കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

','

' ); } ?>

മലായാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ച് പുതിയ സുനിമ ഒരുങ്ങുന്നു. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം അറിയിച്ചത്. ജയസൂര്യയ്ക്കും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

അണിയറയില്‍ മാജിക്കും തമാശയും ഒരുങ്ങുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതായിരിക്കുമെന്നാണ് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ളത് ഹിറ്റു സിനിമകളായതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്.

സ്വപ്നക്കൂടാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം. കമല്‍ സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ , ജയസൂര്യ, മീര ജാസ്മിന്‍, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറം, കമല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.പിന്നീട് ഗുലുമാല്‍, 101 വെഡ്ഡിംഗ്, കിലുക്കം കിലുകിലുക്കം, സന്ധ്യ മോഹന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മോഹന്‍ലാല്‍, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2006-ല്‍പുറത്തിറങ്ങിയ ചിത്രമാണ് കിലുക്കം കിലുകിലുക്കം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1991-ല്‍ പുറത്തിറങ്ങിയ കിലുക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരില്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ പഴയചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ പുന:വിഷ്‌കരിച്ച് പുതിയ കഥ പറയുന്നു. ബാങ്ക് വാട്ടേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, പോള്‍ ബത്തേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വര്‍ണ്ണചിത്ര, ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയ എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ്. ലോലിപ്പോപ്പ്, ഷാജഹാനും പരീക്കുട്ടിയും എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.