ഒരു കാര്‍, ഒരു ഷോട്ട്, ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ജൂലൈ 21 മുതല്‍ നീസ്ട്രീമില്‍

കൊച്ചി: ഒരു കാറില്‍ ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിരുക്കുന്ന ഒരു റിലേഷന്‍ഷിപ്പ് ഡ്രാമ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ജൂലൈ 21 മുതല്‍ നീസ്ട്രീമില്‍ പ്രദര്‍ശനത്തിന് എത്തുന്നു.റിമാ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് പ്രധാന കഥാപത്രത്തില്‍ എത്തുന്നത്. ഡോണ്‍ പാലാത്തറ എഴുതി സംവിധാനം ചെയുന്ന ചിത്രം രക്ഷിതാക്കളുടെ അറിവില്ലാതെ ലിവ് ഇന്‍ റിലേഷന്‍്ഷിപ്പിലായ മരിയ എന്ന ജേര്‍ണലിസ്റ്റിന്റെയും ജിതിന്‍ എന്ന ആക്ടറിന്റെയും കഥയാണ് പറയുന്നത്. അവരുടെ ബന്ധത്തിന്റെ സ്വഭാവവും സമൂഹത്തില്‍ അതിന്റെ മൂല്യവും തമ്മിലുള്ള വ്യത്യാസം സിനിമയ്ക്ക് ഒരു ഡാര്‍ക്ക് ഹ്യൂമര്‍ നല്‍കുന്നു. ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്ത ഈ ചിത്രം ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കേ ജോര്‍ജ്ജാണ് നിര്‍മ്മിച്ചിരിക്കുന്നത്.

2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തൃശ്ശൂര്‍ ജില്ലയിലെ അയ്യന്തോള്‍ കല്ലിങ്കല്‍ വീട്ടില്‍ കെ.ആര്‍. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂര്‍ സ്‌റ്റെയിന്‍സ് സ്‌കൂള്‍, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂര്‍ െ്രെകസ്റ്റ് കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമയ്ക്ക് 2008ലെ മിസ്. കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴില്‍ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവില്‍ നിന്നും കണ്ടമ്പററി ഡാന്‍സ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളില്‍ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.

റിമാ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി, നീരജ രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി ബാബുവാണ് ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തലസംഗീതം ബേസില്‍ സി ജെ, സൗണ്ട് മിക്‌സിങ്ങ് ഡാന്‍ ജോസ്, ലോക്കേഷന്‍ സൗണ്ട് ആദര്‍ശ് ജോസഫ് പാലമറ്റം, സൗണ്ട് എഡിറ്റിങ് അരുണ്‍ വര്‍മ്മ, ലിറിക്‌സ് ഷെറിന്‍ കാതറിന്‍, കളറിങ്ങ് ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ് ദിലീപ് ദാസ് എന്നിവരാണ്.