ജയസൂര്യയ്‌ക്കൊപ്പം വീണ്ടും അനുസിതാര

','

' ); } ?>

മലയാളത്തിന്റെ പ്രിയ നായിക അനുസിതാര വീണ്ടും ജയസൂര്യയുടെ നായികയായെത്തുന്നു. തൃശൂര്‍ പൂരത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്ന ത്. ഫുട്ബാള്‍ താരം സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റനിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. തെന്നിന്ത്യന്‍ താരം സ്വാതി റെഡ്ഡിയെയാണ് നേരത്തെ തൃശൂര്‍ പൂരത്തില്‍ ജയസൂര്യയുടെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വാതിക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് അനുസിതാരയെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരത്തിന്റെ ചിത്രീകരണം ഇപ്പോള്‍ കളമശ്ശേരിയില്‍ പുരോഗമിക്കുകയാണ്. ജയസൂര്യയുടെ ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഉടന്‍ ചിത്രീകരണം തൃശൂരിലേക്ക് മാറും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ്. ആര്‍.ഡി രാജശേഖറാണ് ചിത്രത്തിന്റെ ക്യാമറ.