
പൊന്നിയിൻ സെൽവനു ശേഷം റെട്രോ’യിലൂടെ വീണ്ടും തമിഴിലേക്ക് തിരിച്ചു വരവ് നടത്തി മലയാളികളുടെ പ്രിയതാരം ജയറാം. കാർത്തിക്കൊപ്പം പൊന്നിയിൻ സെൽവനിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ജയറാം, ഈ വർഷം സൂര്യയോടൊപ്പമാണ് റെട്രോ’യിലേക്ക് വരുന്നത്. ജയറാമിന്റെ പുതിയ രൂപവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയുടെ വലംകയ്യായി ശ്രദ്ധേയമായൊരു കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്. മുറിമീശയും വേറിട്ട ഗെറ്റപ്പുമൊക്കെയാണ് ജയറാമിന്റെ ലുക്ക്. മേയ് ഒന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ‘ലവ്, ലോട്ടറി, വാർ’ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം 1980കളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജയറാമിനെ കൂടാതെ മലയാളത്തിൽ നിന്നും ജോജു ജോർജും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കരുണാകരൻ, ജ്യോതിക എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.
സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസുമാണ്. സഹനിർമ്മാതാക്കളായി രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനനും പ്രവർത്തിക്കുന്നു.
സംഗീതസംവിധാനം: സന്തോഷ് നാരായണൻ, ഛായാഗ്രഹണം: ശ്രേയാസ് കൃഷ്ണ, എഡിറ്റിങ്: മുഹമ്മദ് ഷഫീഖ് അലി, കലാസംവിധാനം: ജാക്കി. വസ്ത്രാലങ്കാരം: പ്രവീൺ രാജ, സ്റ്റണ്ട്: കേച്ച കംഫക്ദീ, മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ,
കൊറിയോഗ്രാഫി: ഷെരീഫ്.എം, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി.ആർ.ഒ & മാർക്കറ്റിങ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ