ഞങ്ങൾ ശബ്ദംകൊണ്ട് ഇരട്ടകളെപ്പോലെയായിരുന്നു. പക്ഷേ ഇപ്പോൾ ആ പാട്ടുകളൊന്നും എന്റെതല്ലെന്ന് തോന്നുന്നു,: അഭിജിത് ഭട്ടാചാര്യയുടെ പുതിയ പരാമർശം ശ്രദ്ധേയമാകുന്നു

','

' ); } ?>

ഷാരൂഖ് ഖാന്റെ ശബ്ദം” എന്നറിയപ്പെടുന്ന പ്രശസ്ത ഗായകനായ അഭിജിത് ഭട്ടാചാര്യയുടെ പുതിയ പരാമർശം ശ്രദ്ധേയമാകുന്നു. എ എൻ ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഷാരൂഖ് ഖാനും തന്റെ പഴയ ഗാനങ്ങളും സംബന്ധിച്ചുള്ള സംസാരത്തിലായിരുന്നു അദ്ദേഹം തെന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞത്.

“ഞങ്ങൾ ശബ്ദംകൊണ്ട് ഇരട്ടകളെപ്പോലെയായിരുന്നു. പക്ഷേ ഇപ്പോൾ ആ പാട്ടുകളൊന്നും എന്റെതല്ലെന്ന് തോന്നുന്നു,” “ഷാരൂഖ് ആണ് ഈ പാട്ടുകളെല്ലാം പാടിയത്. അദ്ദേഹമാണ് അതെല്ലാം ചിട്ടപ്പെടുത്തിയത്. ആ സിനിമകളെല്ലാം ഉണ്ടാക്കിയതും അതെല്ലാം ക്യാമറയിൽ പകർത്തിയതുമെല്ലാം ഷാരൂഖ് ആണ്. എല്ലാം ഷാരൂഖ് തന്നെ. എനിക്കെന്ത് ചെയ്യാൻ പറ്റും? ആളുകൾ പറയുന്നത് ഇത് ഷാരൂഖിന്റെ പാട്ടെന്നാണ്. അതൊന്നും എന്റേതല്ലെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എല്ലാം അദ്ദേഹംതന്നെ. ഞാൻ പിന്നെ എന്താണ്? ചൽത്തേ ചൽത്തേ ഒരു ശരാശരി ചിത്രമായിരുന്നു, പാട്ടുകൾ മാത്രമേ ഹിറ്റായുള്ളൂ, പക്ഷേ എന്ത് ചെയ്യാൻ കഴിയും.” അഭിജിത് പരിഹാസരൂപേണ ചോദിച്ചു.

എന്ന് അഭിജിത് പറഞ്ഞു. ഒരുകാലത്ത് ഷാരൂഖ് ഖാനുവേണ്ടി സ്ഥിരമായി പാടുകയും ഹിറ്റുകളായി മാറുകയും ചെയ്ത പാട്ടുകളെ കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. ബോളിവുഡിലും മറ്റ് ഭാഷകളിലും ആയിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള അഭിജിത് ഫിലിം ഫെയർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാനായി ആലപിച്ച ‘സറാ സ ഝൂം ലും മേം’, ‘വാദാ രഹാ സനം’, ‘തോബാ തുമാരേ’, ‘ഖുദ് കോ ക്യാ സമഝ്തി ഹേ’, ‘ബാദ്ഷാ ഓ ബാദ്ഷാ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും ആരാധകർ മനസ്സിൽ സൂക്ഷിക്കുന്നു.