ശ്രീകൃഷ്ണന്റെ പ്രിയ സുഹൃത്ത് കുചേലനായി വേഷമിടാന്‍ ഒരുങ്ങി നടന്‍ ജയറാം. ‘നമോ’ എന്ന സംസ്‌കൃത ചിത്രത്തിലാണ് ജയറാം കുചേലനായെത്തുന്നത്. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ്മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുചേലന്റെ പട്ടിണിക്കോലമാകാന്‍ വേണ്ടി ശരീരഭാരം കുറക്കാനുള്ള തയാറെടുപ്പിലാണ് താരം. 20 കിലോയാണ് ജയറാം കുറയ്ക്കുന്നത്. തലയും മുണ്ഡനം ചെയ്തു. മാസങ്ങളായി കുചേലനാകാനുള്ള ഒരുക്കത്തിലായിരുന്നു ജയറാം. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മുഴുനീളം സംസ്‌കൃതഭാഷ മാത്രം എന്ന പ്രത്യേകതകൂടിയുണ്ട് സിനിമയ്ക്ക്.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രഗല്‍ഭരായ കലാകാരന്മാരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള രാജസ്ഥാന്‍ സ്വദേശി ബി. ലെനിനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. തമിഴ്‌നാട്ടിലെ എസ്. ലോകനാഥനാണ് ക്യാമറാമാന്‍.