‘ജാനേമന്‍’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് അഭിനയിക്കുന്ന പുതിയ സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടു. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലാണ് ബേസില്‍ ജോസഫ് ഇനി അഭിനയിക്കുക. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്. ‘വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഹൃദയമാണ് ദര്‍ശനയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.
‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റേത് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’യും. ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’യുടെ പ്രമേയം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഭിനേതാക്കള്‍ ആരൊക്കെയാകും ചിത്രത്തില്‍ ബേസില്‍ ജോസഫിനും ദര്‍ശനയ്ക്കും ഒപ്പമുണ്ടാകുക എന്നും അറിയിച്ചിട്ടില്ല.
ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം മിന്നല്‍ മുരളി വളരെ അധികം പ്രശംസനേടിയ ചിത്രമായിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ ക്രിസ്മസ് റിലീസായിട്ടാണ് ‘മിന്നല്‍ മുരളി’ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തില്‍ ഇതാദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമായിരുന്നു ഇത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒരുമിച്ച ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തി അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.