
മലയാളം വളരെ മനോഹരമായ ഭാഷയാണെങ്കിലും വളരെ ബുദ്ധിമുട്ടുള്ള ഭാഷയാണെന്ന് ബോളിവുഡ് നടി ജാൻവി കപൂർ. മലയാളം ഇനിയും ട്രൈ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും,ഭാഷ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ജാൻവി പറഞ്ഞു. തന്റെ പുതിയ സിനിമ പെദ്ധിയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ജാൻവിയുടെ പ്രതികരണം.
“മലയാളം ഇനിയും ട്രൈ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ആ ഭാഷ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹമായ ഭാഷയാണ് മലയാളം. അതേസമയം, തമിഴ്, തെലുങ്ക് ഭാഷകൾ എനിക്ക് കൂടുതൽ എളുപ്പമാണ്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. തമിഴ് കൂടുതൽ എക്സ്പ്ലോർ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.” ജാൻവി പറഞ്ഞു.
രാം ചരണിന്റെ നായികയായി പെദ്ധി എന്ന ചിത്രമാണ് ജാൻവിയുടേതായി ഇനി വരാനിരിക്കുന്നത്. നേരത്തെ സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം അഭിനയിച്ച പരം സുന്ദരി എന്ന ചിത്രത്തിലെ താരത്തിന്റെ മലയാളം സംസാര രീതിക്ക് വലിയ രീതിയിലുള്ള വിമർശനവും ട്രോളുകളും വന്നിരുന്നു. ജാൻവി അവതരിപ്പിച്ച കഥാപാത്രം ചിത്രത്തിലെത്തിയിരുന്നത് മലയാളിയായിട്ടായിരുന്നു.