ജാന്‍.എ.മന്‍ ട്രെയിലര്‍

മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നര്‍ ജാന്‍.എ.മന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.ജോയ് മോന്‍ ബേസില്‍ ജോസില്‍ ജോസഫിന്റെ കഥാപാത്രം തന്റെ പിറന്നാള്‍ ആഘോഷത്തിനായി നാട്ടില്‍ എത്തുന്നുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളാണ് ട്രെയിലറില്‍ ഉളളത്.ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.തിയേറ്റര്‍ റിലീസായി ജാന്‍.എ.മന്‍ നവംബര്‍ 19 ന് പ്രദര്‍ശനത്തിനെത്തും.ചിദംബരമാണ് ചിത്രത്തിന്റെ സംവിധാകന്‍.

മലയാള സിനിമയിലെ യുവതാരങ്ങളായ ബേസില്‍ ജോസഫ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലുണ്ട്.വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

‘വികൃതി’ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സംവിധായകന്‍ ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറിത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് മിന്നല്‍ മുരളി.ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന ചിത്രമാണ് മിന്നല്‍ മുരളി.സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.