ശക്തമായ രാഷ്ട്രീയം പറഞ്ഞ് ജനഗണമന)( Janaganamana malayalam movie ) തിയേറ്ററുകളിലെത്തി. ഇതുവരെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി നേരിട്ട് രാഷ്ട്രീയം സംസാരിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. സൂചനകളിലൂടെയും ബിംബങ്ങളിലൂടെയും മാത്രമല്ല സംഭാഷണങ്ങളിലുടനീളം ഈ വിമര്‍ശനരാഷ്ട്രീയ നിലപാട് വ്യക്തമാണ്. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം സൂക്ഷ്മമായി വര്‍ത്തമാന കാല ഇന്ത്യയെ കാണിച്ച് തരാനുള്ള ശ്രമമാണ് നടത്തുന്നത്. വ്യക്തിപരമായും രാഷ്ട്രീയമായും വിയോജിപ്പുകളുണ്ടാകാമെങ്കിലും പൊതു സമ്മതം മൂളുന്ന വിഷയങ്ങളെ കൂട്ട് പിടിച്ച് ചിത്രം മുന്നോട്ട് കൊണ്ടു പോകാന്‍ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ താരവും തിരക്കഥ ണെന്ന് പറയാം. സുരാജ് വെഞ്ഞാറമൂടാണ് ജനഗണമനയുടെ ആദ്യ ഭാഗത്ത് അഭിനയം കൊണ്ട് വിസ്മയം തീര്‍ത്തത്. മലയാള സിനിമ കുറച്ച് കാലമായി ഉപേക്ഷിച്ച നെടുനീളന്‍ സംഭാഷണങ്ങള്‍ തിരിച്ചുവരുന്ന കാഴ്ച്ചയുമുണ്ട് ജനഗണമനയില്‍. പഴയ സിനിമകളില്‍ ഏകാധിപതികളുടെ അലര്‍ച്ചകളായിരുന്നു അത്തരം സംഭാഷണങ്ങളെങ്കില്‍ ജനഗണമനയില്‍ ഇത് പേര് പോലെ ജനങ്ങളുടെ ശബ്ദമാകുന്ന മനോഹാരിതയുണ്ട്. ന്യൂനപക്ഷ, ദളിത് വിഷയം, വെറുപ്പിന്റെ രാഷ്ട്രീയം അങ്ങിനെ നമുക്കേറെ പരിചിതമെങ്കിലും വെള്ളിത്തിരയ്ക്ക് അത്ര പരിചിതമല്ലാത്ത പശ്ചാതലങ്ങളും സിനിമയ്ക്ക് കരുത്തായിട്ടുണ്ട്. അധികാരം, രാഷ്ട്രീയം,മാധ്യമം. ഭരണകൂടം, പൊലീസ്, അങ്ങിനെ കെട്ടുപിണഞ്ഞ് കിടക്കുന്ന സങ്കീര്‍ണതകളാല്‍ എരിഞ്ഞമരുന്നവരുടെ രോഷവും ചിത്രത്തില്‍ പ്രകടമാണ്.
ചിത്രം ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ടാം പകുതി കാണാനുള്ള എല്ലാം സസ്‌പെന്‍സും നിലനിര്‍ത്താന്‍ ചിത്രത്തിനായിട്ടുണ്ട്. പ്രേക്ഷകന്റെ കാഴ്ച്ചയ്ക്കുമപ്പുറമുള്ള കഥാവഴികളാല്‍ സമ്പന്നമാക്കിയപ്പോള്‍ സുധീപ് ഇളമണിന്റെ ഛായാഗ്രഹണവും മികച്ചതായി അനുഭവപ്പെട്ടു. കാഴ്ച്ചകളുടെ ആവര്‍ത്തനങ്ങള്‍ ഒട്ടും ബോറടിപ്പിക്കാതെ വൈവിധ്യങ്ങളാല്‍ മനോഹരമാക്കിയ ശ്രീജിത്ത് സാരംഗിന്റെ ചിത്ര സംയോജനവും നന്നായിരുന്നു. കഥാഗതിയ്‌ക്കൊപ്പം സംഗീതവും പശ്ചാതലസംഗീതവുമൊരുക്കി ജേക്‌സ് ബിജോയ് മികച്ച അനുഭവമാണ് ജനഗണമനയ്ക്ക് നില്‍കിയത്. സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ് തുടങ്ങീ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. കാസ്റ്റിംഗില്‍ ഇന്ത്യയുടെ വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്.
Janaganamana malayalam movie
വിജയ് ബാബുവിന്റെ സിനിമാ സംഘടനകളിലെ അംഗത്വം സസ്പെന്‍ഡ് ചെയ്യണം