മിന്നല്‍ തമാശയുമായി ബേസില്‍

കുറുപ്പെത്തിയതോടെ തീയറ്ററുകള്‍ ഉയര്‍ന്നിരിക്കുകയാണ്.ഇപ്പോഴിത ഒരു ഫാമിലി എന്റര്‍ടെയിനര്‍ ചിത്രം എത്തിയിരിക്കുന്നു.
ജാന്‍.എ.മന്‍. മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ജാന്‍.എ.മന്‍.ബേസില്‍ ജോസഫ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ചിദംബരമാണ്.ജോയ് മോന്‍ എന്ന ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ നിന്നുമാണ് കഥ വികസിക്കുന്നത്.കനഡയില്‍ നെഴ്സായി വര്‍ക്കിചെയ്യുന്ന ജോയ് മോന്‍.എന്നാല്‍ ജോയ് മോന്‍ അവിടെ തികച്ചും ഒറ്റയ്ക്കാണ്. ഏകാന്തയില്‍ ജിവിക്കുന്ന ജോയ് മോന്‍ എന്ന കഥാപാത്രത്തിന്റെ ഒരു ക്യാരക്ടര്‍ സിനിമയില്‍ ആദ്യമെ പറഞ്ഞുവെയ്ക്കുന്നുണ്ട്.

പിന്നീട് ആ ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാന്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടി മാത്രം കാനഡിയില്‍ നിന്ന് ജോയ് മോന്‍ നാട്ടിലെത്തുന്നു.തന്റെ കുട്ടുകാരുമൊത്ത്് പിറന്നാള്‍ അഘോഷിക്കാന്‍ തീരുമാനിക്കുന്നു.അങ്ങനെ അഘോഷങ്ങള്‍ തുടങ്ങുന്നു.രണ്ട് കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് കഥ പിന്നീട് മുന്നോട്ടു പോകുന്നത്.ഒരു വീട്ടില്‍ മരണചടങ്ങളുകള്‍ നടക്കുമ്പോള്‍ അപ്പുറത്ത് ജോയ് മോന്റെ പിറന്നാള്‍ ആഘോഷവും നടക്കുന്നുണ്ട്.ഇതിനിടയില്‍ നിരവധി രസകരമായ കഥാപാത്രങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ട്.

ചിത്രത്തിലെ ഒരോ ഇമോഷനേയും കൈകാര്യം ചെയ്തിരിക്കുന്നത് വളരെ മികച്ച രീതിയാണ്.താമശയായാലും വൈകാരിക നിമിഷങ്ങളായലും അതിനെ ബാന്‍സ് ചെയ്യ്ത് മുന്നോട്ടു കൊണ്ടിപോകുന്നുണ്ട്.വളരെ വൈകാരിക നിമിഷങ്ങളില്‍ ഉണ്ടാകുന്ന കേമഡിയും അത് പിന്നീട് ഒരു ഹാപ്പി എന്‍ഡിങില്‍ എത്തുന്നതുമെല്ലാം വളരെ മനോഹമാണ്.

സ്റ്റയര്‍ ടെയിപ്പ് കോമഡികളും ചിത്രത്തലുണ്ട്.എടുത്തു പറയേണ്ട മറ്റ് കാര്യം ചിത്രത്തിലെ കഥാപാത്രങ്ങളുടെ അഭിനയമാണ്.ബേസില്‍ ജോസഫ്,ലാല്‍,ബാലു വര്‍ഗീസ്,ഗണപതി,അശോകന്‍, ബാലു ഇവരൊക്കെതന്നെ അവരവരുടെ റോളുകള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.ചിത്രത്തിലെ വിഷ്യല്‍സും വളരെ ഭംഗിയുളളതായിരുന്നു.കോമിഡി എന്നതിലുപരി നമുക്ക് ചിന്തിക്കാനുളള ചിഷയങ്ങളും ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്.പാട്ടുകളില്ല ചിത്രത്തില്‍ .എഡിറ്റിങ് നന്നയിരുന്നു.തീയറ്ററുകളില്‍ പോയിരുന്നു ആസ്വദിച്ച് കാണാന്‍ കഴിയുന്ന ചിത്രം തന്നെയാണ് ജാന്‍ എ മന്‍.