സപ്തതിയുടെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ജന്മദിനാശംസകളുമായി സിനിമാ ലോകം.എഴുപതാം പിറന്നാളിന്റെ ആഘോഷ നിറവിലാണ് ജഗതി ശ്രീകുമാര്‍.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത കൂടി അറിയിച്ചിരിക്കുകയാണ് ജഗതിയുടെ മകന്‍ രാജ് കുമാര്‍ . അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക.നിരവധി താരങ്ങളാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.