രസികന്‍ പോലീസ് വേഷത്തില്‍ ജ്യോതികയും രേവതിയും..! ജാക്ക് പോട്ട് ട്രെയിലര്‍ കാണാം..

ജ്യോതികയും രേവതിയും പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം ജാക് പോട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരുവരുടെയും രസകരമായ കോമ്പോ തന്നെയാണ് ട്രെയ്‌ലറിന്റെ പ്രത്യേകത.

എസ് കല്യാണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് കോമഡി എന്റര്‍ടെയിനറായാണ് ഒരുങ്ങുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആനന്ദ്രാജ്, മൊട്ട രാജേന്ദ്രന്‍, യോഗി ബാബു തുടങ്ങിയവരും സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നടന്‍ സൂര്യയാണ് സിനിമ നിര്‍മിക്കുന്നത്. വിശാല്‍ ചന്ദ്രശേഖറാണ് സംഗീതസംവിധായകന്‍. ആഗസ്റ്റ് 2ന് ജാക് പോട്ട് തീയറ്ററുകളിലെത്തും.