കണ്ണിറുക്കി കള്ളച്ചിരിയുമായി ലാല്‍.. തൃശ്ശൂര്‍ക്കാരന്‍ ഇട്ടിമാണിയുമായുടെ ആദ്യ ചിത്രം കാണാം..

പൃഥ്വിരാജ് സംവിധാനത്തില്‍ വന്‍ വിജയം നേടിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന് ശേഷം നവാഗതരായ ജിബി ജോബി സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിലെ തന്റെ ആദ്യ ചിത്രം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മോഹന്‍ ലാല്‍. മലയാളികളെ എക്കാലവും ചിരിപ്പിച്ച എവര്‍ഗ്രീന്‍ ചിത്രങ്ങളിലേതുപോലെ ഒരു കള്ളച്ചിരിയുമായാണ്
താരം ആദ്യ സ്റ്റില്ലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു തൃശ്ശൂര്‍ക്കാരനായ നസ്രാണിയുടെ വേഷത്തില്‍ പള്ളിയില്‍ നിന്നും ക്യാമറയെ നോക്കി കണ്ണിറുക്കി ചിരിക്കുന്ന ലാലിന്റെ ചിത്രമാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നത്.

ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്യുന്നത്. തൃശൂര്‍ ചാലക്കുടിയില്‍ വെച്ച് ഇട്ടിമാണിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.