‘ഇലക്ഷൻ അല്ലേ ഒരു രസമൊക്കെ വേണ്ടേ’; പരാതിയിൽ പ്രതികരിച്ച് അനൂപ് ചന്ദ്രൻ

','

' ); } ?>

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ പ്രതികരിച്ച് നടൻ അനൂപ് ചന്ദ്രൻ. താൻ ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സിൽബന്തി എന്ന വാക്ക് സുഹൃത്ത് എന്ന നിലയിലാണ് ഉപയോഗിച്ചതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. ‘‘ഇലക്ഷൻ അല്ലേ അപ്പോൾ ഒരു രസമൊക്കെ വേണ്ടേ, ബലം പിടിച്ചിരുന്നാൽ മതിയോ, അപ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ചുമ്മാ ഒരു രസം ഒക്കെ ഉണ്ടാക്കും’’ അനൂപ്ചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് താരം ഈ കാര്യത്തെക്കുറിച്ച് വ്യക്തത വരുത്തിയത്.

“എനിക്കെതിരെ നൽകിയ പരാതി ഒക്കെ വെറുതെയാണ്. ഇലക്ഷൻ അല്ലേ, അപ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞ് ചുമ്മാ ഒരു രസമൊക്കെ വേണ്ടേ, വെറുതെ നമ്മൾ ബലം പിടിച്ചു നിന്നാൽ മതിയോ?. ആരെയും അധിക്ഷേപിച്ചിട്ടില്ല, അധിക്ഷേപിക്കുക എന്നുള്ളത് എന്റെ ഒരു സംസ്കാരമല്ല. ആരോടും പറയേണ്ട കാര്യങ്ങൾ മാത്രമേ ഞാൻ പറയാറുള്ളൂ. ഒരാളെയും മോശമായി കണ്ടിട്ടില്ല, ‘ഐ പ്ലസ് യു പ്ലസ്’ എന്ന് കാണുന്ന ഒരാളാണ് ഞാൻ. ത്സരത്തിൽ നിന്ന് പിന്മാറുന്നവർക്ക് പിന്മാറാം മത്സരിക്കേണ്ടവർക്ക് മത്സരിക്കാം. എന്തുകൊണ്ടാണ് ബാബുരാജ് പിന്മാറിയത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആയിരിക്കും. ഞാൻ ഉന്നയിച്ചത് ആരോപണങ്ങൾ അല്ല, എന്റെ ചില ആശങ്കകളാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു.

സിൽബന്തി’ എന്ന് പറഞ്ഞാൽ സുഹൃത്ത്, അടുത്ത ആള് എന്നൊക്കെയേ അതിനർഥമുള്ളൂ. അത് എല്ലാവരും ഉപയോഗിക്കുന്ന വാക്കാണ് അതിനപ്പുറത്ത് പ്രത്യേകിച്ച് വലിയ കാര്യമൊന്നുമില്ല. ഞാൻ നൽകിയ നാമനിർദേശ പത്രികകളിൽ ബാക്കിയെല്ലാം പിൻവലിച്ചു, ഇപ്പോൾ ട്രഷറുടെ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. . ഒന്നോ രണ്ടോ മൂന്നോ നാലോ എത്ര വനിതകൾ വേണമെങ്കിലും വരട്ടെ. പുതിയ കമ്മിറ്റി അധികാരത്തിൽ വരുമ്പോൾ ഒരു ഓഡിറ്റ് ഉണ്ടാകും ഓഡിറ്റ് ഒക്കെ ഉണ്ടാക്കി ‘അമ്മ’യിൽ എന്തെങ്കിലും സാമ്പത്തിക തിരിമറികൾ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കട്ടെ. ഓഡിറ്റ് നടന്നതിന് ശേഷം ക്രമക്കേട് നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മാധ്യമസുഹൃത്തുക്കളെ ഞങ്ങൾ വിളിച്ചുവരുത്തി എല്ലാം പറയുന്നതായിരിക്കും. അനൂപ് ചന്ദ്രൻ കൂട്ടി ചേർത്തു.

കഴിഞ്ഞ ദിവസമാണ് അൻസിബ അനൂപ് ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.കഴിഞ്ഞ ദിവസമാണ് നടൻ ബാബു രാജ് അമ്മയുടെ ഭാരവാഹിയിലേക്ക് മത്സരിക്കുന്നതിനെതിരെ അനൂപ് ചന്ദ്രൻ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധത്തിൽ ബാബുരാജിനെ പിന്തുണച്ച അൻസിബയുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തിരുന്നു. അൻസിബയടക്കമുള്ള ബാബുരാജിനെ പിന്തുണക്കുന്നവർ സിനിമയെ കുറിച്ചോ, സിനിമയുടെ അധികാരികതയെകുറിച്ചോ യാതൊരു ബോധവും ഇല്ലാത്തവരാണെന്നും, ഇവരൊക്കെ ബാബുരാജിന്റെ സിൽബന്തി രാഷ്ട്രീയത്തിന്റെ നാവുകളാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു. ആരോപണ വിധേയരായ രാഷ്ട്രീയക്കാരുള്ളപ്പോൾ ആരോപണ വിധേയർ അമ്മയിലേക്ക് മൽസരിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു അൻസിബയുടെ പ്രസ്താവന.

അതേ സമയം ബാബുരാജ് പത്രിക പിൻവലിക്കുകയും എന്നന്നേക്കുമായി അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച ശ്വേതാ മേനോനും, ദേവനുമൊഴികെ ബാക്കിയുള്ള താരങ്ങളും പത്രിക പിൻ വലിച്ചു. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്.