ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്‌കിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നോട്ട് എ ലവ് സ്‌റ്റോറി എന്ന തലക്കെട്ടോടെയാണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇഷ്‌കിന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.