ഇഷയുടെ പ്രതികാരം

','

' ); } ?>

മാട്ടുപ്പെട്ടി മച്ചാന്‍, ശൃംഗാരവേലന്‍, മായാമോഹിനി തുടങ്ങി ഒരുപറ്റം വമ്പന്‍ വിജയചിത്രങ്ങള്‍ ഒരുക്കിയ ജോസ് തോമസ് ഒരിടവേളയ്ക്ക് ശേഷം ഒരുക്കിയ ഹൊറര്‍ ചിത്രമാണ് ഇഷ. സ്ഥിരം കണ്ടുവരുന്ന കോമഡി വിത്ത് ഹൊറര്‍ ചിത്രങ്ങള്‍ കണ്ടുമടുത്ത് പരാജയപ്പെടുത്തുന്ന പ്രേക്ഷകര്‍ക്ക് കാണാവുന്ന ഒരു കൊച്ചു ചിത്രമാണിത്.

മലയോരത്തെ എസ്റ്റേറ്റില്‍ പതിനാലുകാരിയായ ഇഷയുടെ ക്രൂരമായ കൊലപാതകത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. ആ കൊലപാതകത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകളുടെ ചുരുളഴിയുന്നിടത്ത് ചിത്രം പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്നു. തന്നെ ഇല്ലാതാക്കിയവരോട് ശക്തിയാര്‍ജിച്ച് പ്രതികാരദാഹിയായി വന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രം ഇന്നിന്റെ സാമൂഹികാവസ്ഥയെ വരച്ചു
കിഷോര്‍ സത്യ എന്ന താരത്തിന്റെ കരിയര്‍ മാറ്റിമറിക്കാന്‍ സാധിക്കുന്ന കഥാപാത്രമാണ് ഈ സിനിമയിലെ മുനവര്‍ ഇംത്യാസ്.
വിശ്വാസത്തിനപ്പുറം ശാസ്ത്രീയമായ ഇടപെടലാണ് തിരക്കഥയിലുള്ളത്. സിനിമയുടെ ആവിഷ്‌കരണത്തിലും ഈ കൃത്യത വ്യക്തമാണ്. വേഗമാര്‍ന്ന കഥപറച്ചില്‍ സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു.

ഇംതിയാസ് മുനാവര്‍ എന്ന പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായി കിഷോര്‍ സത്യ തിളങ്ങുന്നു. നായക കഥാപാത്രമായി ഏറെ നാളുകള്‍ക്കു ശേഷം കിഷോര്‍ സത്യ അഭിനയിക്കുന്ന സിനിമയാണ് ഇഷ. ഇഷ അനില്‍, മാര്‍ഗരറ്റ് ആന്റണി, അഭിഷേക് വിനോദ്, ബേബി അവ്നി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജോനാഥന്‍ ബ്രൂസിന്റെ സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു. സുകുമാര്‍ എം.ഡി.യുടെ ഛായാഗ്രഹണപാടവും എടുത്തുപറയേണ്ടതാണ്. വി. സാജനാണ് എഡിറ്റിങ്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേറിട്ട അനുഭവം പകര്‍ന്നുനല്‍കുന്ന ചിത്രമാകും ഇഷ.