‘ഇന്ന് മുതല്‍’ ട്രെയ്‌ലര്‍ എത്തി

സിജുവില്‍സണ്‍ നായകനാകുന്ന ‘ഇന്ന് മുതല്‍’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ എത്തി. രജിഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇന്ന് മുതല്‍. മെജോ ജോസഫാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ദൈവവുമായി ബന്ധപ്പെട്ട ആക്ഷേപഹാസ്യമാണ് ചിത്രമെന്നാണ് സൂചന.

ചിത്രത്തില്‍ സുരാജ് പോപ്പ്‌സ്, ഉദയ് ചന്ദ്ര, സ്മൃതി സുഗതന്‍, ഗോകുലന്‍, ഇന്ദ്രന്‍സ്, നവാസ് വള്ളിക്കുന്ന്, കോട്ടയം രമേഷ്, ലെജി ജോസഫ്, തുടങ്ങീ താരങ്ങള്‍ അണി നിരക്കുന്നു. ദ ഗ്രേറ്റ് ഇന്‍ഡ്യന്‍ സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മാണം.