ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഷൈന്‍ ടോമും അഹാന കൃഷ്ണയും

‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന നാലാമത് ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കി. ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും അഭിനയിക്കുന്നു.’ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രം സംവിധായകന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അന്‍പത് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നൗഫല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. കോസ്റ്റ്യൂം സ്‌റ്റെഫി സേവ്യര്‍, ആര്‍ട്ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആര്‍.
https://www.facebook.com/ShineTomOfficial/posts/2851015868508890