‘ഇന്നു മുതല്‍’ സെക്കന്റ് ടീസര്‍

സിജു വില്‍സനെ നായകനാകി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതല്‍’ എന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ദ് ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സ്മൃതി സുഗതന്‍ ആണ് സിജു വില്‍സന്റെ നായികയായി എത്തുന്നത്.ഇന്ദ്രന്‍സ്, സൂരജ് പോപ്‌സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.ചിത്രത്തിന്റെ സംഗീത സംവിധാനം മെജോ ജോസഫാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് എല്‍ദോ ഐസക്കും എഡിറ്റിംഗ് ജംസീല്‍ ഇബ്രാഹിമുമാണ്.വാരിക്കുഴിയിലെ കൊലപാതകം, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണിത്.